പൊന്നാനിയിൽ കടലിൽ വെച്ച് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

 


​പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരണപ്പെട്ടു. പൊന്നാനി മരക്കടവ് സ്വദേശി റാഫിയാണ് മരിച്ചത്. ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകനും കബഡി കോയയുടെ സഹോദരനുമാണ്.

​മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ഇദ്ദേഹത്തെ കരയ്ക്കെത്തിച്ച് പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പി

ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post