ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു

 


​ആലപ്പുഴ: കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ താമസിക്കുന്ന രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്ത് (11) ആണ് ദാരുണമായി മരിച്ചത്.

​പള്ളിപ്പുറം കുന്നത്തുകടവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൈക്കാട്ടുശ്ശേരി എം.ഡി.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു രോഹിത്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗം പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി.

Post a Comment

Previous Post Next Post