റാസൽഖൈമ അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

 


ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കാസർഗോഡ് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53)നെയാണ് ഏറ്റവുമൊടുവിൽ തിരിച്ചറിഞ്ഞത്. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരു ടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.ഇവർക്ക് പുറമെ ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ് നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരുൾപ്പെടെ ആകെ ആറ് ഇന്ത്യക്കാരാണ് ദുരന്തത്തിൽ മരിച്ചത്.

ദുബായിൽ താമസിച്ചിരുന്ന സങ്കീർത്ത പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുന്നതി നിടെയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടി ലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം റാസൽഖൈമയിലെ അ ൽ വത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്ര ക്കിന് പിന്നിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടസമയത്ത് 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആകെ 13 പേർ മരിച്ച ഈ ദുരന്തത്തിൽ ബാ ക്കിയുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറി യാനുള്ള നടപടികൾ അധികൃതർ തുടരുക യാണ്. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

Post a Comment

Previous Post Next Post