ഊരകത്ത് ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു



തൃശൂർ: ഊരകം സെന്ററിൽ കണ്ടെയ്‌നർ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ, കണ്ണൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഊരകം സെന്ററിൽ ആയിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരേ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു യുവാക്കളും ലോറിക്കടിയിൽ പെട്ടു. അരമണിക്കൂറിനു ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post