തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. പോത്തന്‍കോട് കോലിയക്കോട് സ്വദേശി അഭിജിത്തിനാണ് പരിക്കേറ്റത്.
രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. പോത്തന്‍കോടിന് സമീപം വെഞ്ഞാറമൂട്ടില്‍ നിന്ന് ബൈപ്പാസ് വഴി കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന സിറ്റിഫാസ്റ്റ് ബസില്‍ നിന്നാണ് അഭിജിത്ത് വീണത്. ഈ സമയം ബസില്‍ നല്ല തിരക്കായിരുന്നു.
അഭിജിത്ത് വീഴുന്നത് കണ്ട് സഹയാത്രികര്‍ നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്നു അഭിജിത്ത്.
