എറണാകുളം: നെടുമ്പാശേരിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്
പറവൂർ വാണിയംകോട് പൂവത്തുപറമ്പിൽ അൻസൽ ഹംസയാണ് മരിച്ചത്. അൻസലിന്റെ
സുഹൃത്ത് ധർമജനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മേൽപ്പാലത്തിലുള്ള റെയിൽപാളത്തിന്റ
അരികിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഓടി മാറാൻ ശ്രമം
നടത്തിയെങ്കിലും കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പൊലീസ്
അന്വേഷിച്ച് വരികയാണ്. അൻസലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം
ബന്ധുക്കൾക്ക് വിട്ടു നൽകി.