അമ്പലപ്പുഴ : ബന്ധുവീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല ഇരവിപേരൂർ മേലേതിൽ സുരേഷിൻ്റെ മകൻ സൂരജ് (17) ആണ് മരിച്ചത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സൂരജും, ബന്ധു വീട്ടിലെ 2 കുട്ടികളുമായി തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ സൂരജ് വെള്ളത്തിൽ താഴ്ന്നു പോയി. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും അമ്പലപ്പുഴ പൊലീസ് ചേർന്ന് സൂരജിനെ കരക്കെത്തിച്ച് അഗ്നി രക്ഷാ സേനയുടെ ജീപ്പിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
