തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത മുടിക്കോട്
സെൻററിൽ ബൈക്കിടിച്ച് ഉണ്ടായ
അപകടത്തിൽ വടക്കുഞ്ചേരി പന്തലാംപാടം
പുതുപ്പറമ്പിൽ വീട്ടിൽ സബൂറ (67), ബൈക്ക്
യാത്രക്കാരൻ പീച്ചി വെള്ളക്കാരിത്തടം
സ്വദേശി ശശി എന്നിവർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ രണ്ടു പേരെയും തൃശൂർ
ജൂബിലി മിഷൻ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
വൈകിട്ട് ആറരയോടെയാണ്
അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തുനിന്നും
വരികയായിരുന്ന ബൈക്ക് ദേശീയപാത
കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന
സബൂറയെ ഇടിച്ചാണ് അപകടം. ശശി
തൃശൂർ ജൂബിലി മിഷൻ ആശുപത്രി
ജീവനക്കാരനാണ്.
മുടിക്കോട് സെൻററിലെ വെളിച്ചക്കുറവ്
രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന
അപകടങ്ങൾക്ക് ഒരു പ്രധാന
കാരണമാണെന്ന് നാട്ടുകാർ പറഞ്ഞു.
എതിരെ വരുന്ന വാഹനങ്ങളുടെ
വെളിച്ചത്തിൽ ദേശീയപാത കുറുകെ
കടക്കുന്നവരെ പലപ്പോഴു
ശ്രദ്ധയിൽപ്പെടാറില്ല. മണ്ണുത്തി വടക്കുഞ്ചേരി
ദേശീയപാതയിൽ പല സ്ഥലങ്ങളിലും
ഇതുവരെ തെരുവ് വിളക്കുകൾ
സ്ഥാപിച്ചിട്ടില്ല. നിരവധി അപകടങ്ങൾ ഈ
പ്രദേശത്ത് നടന്നിട്ടും ദേശീയപാത
അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
എന്നാണ് നാട്ടുകാരുടെ പരാതി.
കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക്
വേണ്ട അടിയന്തര നടപടികൾ അധികൃതർ
എത്രയും വേഗം സ്വീകരിക്കണമെന്നും
നാട്ടുകാർ ആവശ്യപ്പെട്ടു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE തൃശ്ശൂർ പട്ടിക്കാട്
9656701101 , 9496307101
