കണ്ണൂർ തളിപ്പറമ്പ് ബൈക്ക് യാത്രികരായ കണ്ടക്കൈയിലെ ഷമ്മാസ്(22), സഹോദരി
ഷർമിള(19), കാൽനടയാത്രക്കാരനായ കടമ്പേരിയിലെ മുഹമ്മദ്
സിയാദ്(15) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ
ലിയോ ലാബിന് സമീപത്തായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ കെ.എൽ 13 Z1300 നമ്പർ കാർ പെട്ടെന്ന്
യൂടേൺ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
കെ.എൽ 60 ക്യു 7881 ബൈക്കിന്റെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ പെട്ടാണ് മുഹമ്മദ് സിയാദിന് പരിക്കേറ്റത്. തളിപ്പറമ്പ്
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
