പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; സാരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ



കോഴിക്കോട്  പയ്യോളി: ട്രെയിൻ തട്ടി യുവതി മരിച്ചു.  കുഞ്ഞിനെ സാരമായ പരിക്കേറ്റ നിലയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങത്ത്  കുലുഷ മലോൽ താഴആശാരിക്കണ്ടി സനീഷ്

(കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, മണിയൂർ

എഞ്ചിനീയറിങ്ങ് കോളേജ്) ൻറെ ഭാര്യ ഗായത്രി

(33) ആണ് ട്രെയിനിടിച്ച് മരിച്ചത്.

പരിക്കേറ്റ രണ്ടു വയസുകാരിയായ മകൾ

ആരോഹി കോഴിക്കോട് ആശുപത്രിയിൽ

ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.41

ഓടെയാണ് അപകടം.

പയ്യോളി കറ്റേരി പാലത്തിന് സമീപം ശ്രീനിലയം  ശ്രീധരൻ -സരോജിനി ദമ്പതികളുടെ മകളാണ്.

ഇന്ന് വൈകീട്ട് 3.41 ന് കോഴിക്കോട് ഭാഗത്തേക്ക്

പോയ രാജധാനി ട്രെയിനിടിച്ചാണ് അപകടം.

റയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും

ഇടയിലാണ് അപകടമുണ്ടായത്. ഇടിയുടെ

ആഘാതത്തിൽ ഗായത്രിയുടെ

കൈയിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു

പോവുകയായിരുന്നു.

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം

ചിതറിപ്പോയിരുന്നു. തൊട്ടടുത്ത് നിന്നും ലഭിച്ച

ഫോൺ കേന്ദ്രീകരിച്ച് നടത്തിയ

അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിന്

ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു

മറ്റൊരു മകൾ: നിസ്വന. സഹോദരി: അഞ്ജലി

(പയ്യോളി സർവീസ് സഹകരണ ബേങ്ക്).

Post a Comment

Previous Post Next Post