സിയാറത്ത് യാത്രക്കിടെ വിദ്യാർഥി കുളത്തില്‍ മുങ്ങിമരിച്ചു


മഞ്ചേശ്വരം: ഏര്‍വാടി ദർഗയിലേക്കുള്ള സിയാറത്ത് യാത്രക്കിടെ മഞ്ചേശ്വരത്തെ മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പൈവളിഗെ ബീഡുവിലെ ദേവക്കാന മുഹമ്മദ് ഹനീഫ ഹാജിയുടെ മകന്‍ അന്‍സാഫ്(18) ആണ് മരിച്ചത്.


മഞ്ചേശ്വരം മഹ്ളര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. ഏര്‍വാടി മുത്തുപേട്ടയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൂന്ന് ദിവസം മുമ്പാണ് അന്‍സാഫ് അടക്കം 50 വിദ്യാര്‍ഥികള്‍ തമിഴ്നാട്ടിലെ വിവിധ മഖ്ബറകള്‍ സിയാറത്ത് ചെയ്യാനായി യാത്ര പുറപ്പെട്ടത്.

  വ്യാഴാഴ്ച രാവിലെ ഏർവാടിയിൽ മറ്റ്

വിദ്യാർഥികൾക്കൊപ്പം കുളത്തിൽ

കുളിക്കുന്നതിനിടെ അൻസാഫ്

മുങ്ങിത്താഴുകയായിരുന്നു.വിവരമറിഞ്ഞ്

ഫയർഫോഴ്സത്തി അൻസാഫിനെ

കുളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post