എറണാകുളം: മണപ്പുറം കടവില്‍ വൃദ്ധയുടെ മൃതദേഹം തീരത്തടിഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.



എറണാകുളം: ആലുവ മണപ്പുറം കടവില്‍ വൃദ്ധയുടെ മൃതദേഹം തീരത്തടിഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.


65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ വെള്ളയില്‍ വൈലറ്റ് നിറത്തില്‍ ഡിസൈനുള്ള നൈറ്റിയാണ് ധരിച്ചിരിക്കുന്നത്. കഴുത്തില്‍ സ്വര്‍ണ നിറത്തോടു കൂടിയ കരുമണി മാലയുമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 


പെരിയാറില്‍ ചാടിയ യുവാവിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മണപ്പുറത്തെ കടവില്‍ വൃദ്ധയുടെ മൃതദ്ദേഹം ശ്രദ്ധയില്‍പെട്ടത്. ബുധനാഴ്ച രാത്രി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post