തിരുവനന്തപുരം വാമനപുരം അമ്പലംമുക്കിൽ
വീണ്ടും അപകടം.ടോറസും കാറും കൂട്ടിയിടിച്ച്
രണ്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ
പോത്തൻകോട് പൗഡിക്കോണം
അനുപമയിൽ ബാഹുലേയ പണിക്കർ, ഭാര്യ
ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്
വൈകുന്നേരം 3 മണിയോടെ
സംസ്ഥാനപാതയിൽ കീഴായിക്കോണം
ശാലിനി ഭവൻ സ്കൂളിന് സമീപമാണ് കാറും
ടോറസ് ലോറിയും കൂട്ടിയിടിച്ചത്.
വെഞ്ഞാറമൂട് ഭാഗത്തേക്ക്
പോകുകയായിരുന്ന കാറും എതിർ ദിശയിൽ
വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ
മുൻഭാഗം പൂർണമായും തകർന്നു .മൂന്ന്
ദിവസം മുൻപ് ടോറസ് ലോറി ഇടിച്ച്
വയോധിക മരിച്ച സ്ഥലത്തിന്
സമീപത്തായിരുന്നു ഇന്നത്തെയും അപകടം.
ഇതുവഴി ടോറസ് ലോറികൾ അമിത
വേഗതയിലാണ് ചീറിപ്പായുന്നതെന്നും
നാട്ടുകാർ പറയുന്നു.