തിരുവനന്തപുരം : വാമനപുരം അമ്പലംമുക്കിൽ ടോറസ് ലോറി ഇടിച്ച് സ്ത്രീ മരിച്ചു. കാൽനടയാത്രക്കാരി അമ്പലംമുക്ക് സ്വദേശി ദാക്ഷായണി (80) ആണ് മരിച്ചത് .ഇന്ന് രാവിലെ 10 മണിയോടെയാണ്അ പകടം. അമ്പലം മുക്കിന് സമീപത്തെ കോറിയിൽ നിന്നും പാറയുമായി വന്ന ടിപ്പർ ലോറി ഇടിച്ചതിന് ശേഷം ദാക്ഷായണിയുടെ ശരീരത്തിൽ കൂടി ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.
