തൃശ്ശൂർ കൊരട്ടി ദേശീയപാത ചിറങ്ങരയില്‍ സിഗ്നല്‍ കടന്നു വന്ന വാഹനങ്ങള്‍ പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി മുന്നില്‍ സഞ്ചരിച്ച വാഹനത്തിലിടിച്ച് ഡിവൈഡറില്‍ കയറി നിന്നു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, ഡ്രൈവറുടെ കാലിന് ഗുരുതര പരിക്കേറ്റു. സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ ഡ്രൈവറുടെ ഇരുകാലുകളും കുടുങ്ങി. എറെ നേരെത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തേക്കെടുത്ത് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കിയത്. ഇന്നലെ വൈകീട്ട് 5.15നായിരുന്നു സംഭവം. കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ മേട്ടൂരിലേക്ക് എത്തലിന്‍ ഡൈക്ലോറൈഡ് എന്ന അസംസ്കൃത വസ്തുവുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
