എറണാകുളം മുവാറ്റുപുഴ: എം.സി റോഡില്‍ ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് നാലരയോടെ ഉന്നകുപ്പയിലായിരുന്നു അപകടം. ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോയും എതിരെയെത്തിയ മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോയാത്രക്കാരായ രണ്ടുപേരെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
