ബൈക്കിനെ വെട്ടിക്കുന്നതിനിടെ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ടു; ഒമ്ബത് പേര്‍ക്ക് പരിക്ക്



കോഴിക്കോട്  കുറ്റ്യാടിയില്‍ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്ബത് പേര്‍ക്ക് പരിക്ക്

.വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നരിക്കൂട്ടു ചാലില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടം. 


പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാഞ്ഞതിനെതിരെ ടൂറിസ്റ്റ് ടാക്‌സി ജീവനക്കാര്‍ ആശുപത്രി പരിസത്ത് പ്രതിഷേധിച്ചു. ആശുപത്രിയില്‍വെച്ച്‌ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് പോവാന്‍ പറഞ്ഞതോടെയാണ് തൊഴിലാളികള്‍ തടഞ്ഞത്. യുവാവിന്റെ മെഡിക്കല്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ യുവാവിനെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 

Post a Comment

Previous Post Next Post