ഇടുക്കി കട്ടപ്പന ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മധ്യവയസ്കന്‍ മരിച്ചു. പുറ്റടി അച്ചന്‍കാനം അറയ്ക്കലൊഴുത്തില്‍ വര്‍ഗീസ് (കൊച്ചുമോന്‍-54) ആണ് മരിച്ചത്.
പുറ്റടി അമ്ബലമേട്ടിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് സംഭവം.
വിവാഹ ചടങ്ങിനോടനുബന്ധിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വര്‍ഗീസിന് അസ്വസ്ഥതയുണ്ടായി. ഉടന്‍തന്നെ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണോയെന്നു സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലേ വ്യക്തത വരൂ.
മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരേതരായ കുര്യന്‍-മറിയാമ്മ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: മോനിച്ചന്‍, ആലീസ്, സാലി.
