കണ്ണൂര്‍ മയ്യില്‍ പെരുമാച്ചേരിയില്‍ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചെക്കികുളം രാധാകൃഷ്ണ എയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പെരുമാച്ചേരിയില്‍ താമസിക്കുന്ന കെ ഭഗത് (11) ആണ് മരിച്ചത്.
ബുധന്‍ വൈകിട്ട് വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്.
കുളിക്കാന്‍ കയറിയ മകന്റെ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ജനലില്‍ കെട്ടിയ തോര്‍ത്തില്‍ കുട്ടിയുടെ കഴുത്ത് കുടുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിക്കും. പെരുമാചേരിയിലെ സുരേശന്റെയും ഷീബയുടെയും മകനാണ്. സഹോദരന്‍: ഗോകുല്‍. മയ്യില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
