കണ്ണൂർ മയ്യില്‍: നിയന്ത്രണം വിട്ട ബൈക്ക് മലപ്പട്ടം പാലത്തിന്റെ കൈവരിയിലിടിച്ചു റോഡിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു.
മലപ്പട്ടത്തെവളയം വെളിച്ചത്തെ ഉദയകുമാര്‍-സുലോചന ദമ്ബതികളുടെ മകന്‍ പണ്ണേരി ഹൗസില്‍ പി.അജിനുവാണ് (20 ) മരിച്ചത് .
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മലപ്പട്ടത്ത് നിന്ന് എട്ടേയാറിലേക്ക് പോകുകയായിരുന്നു. യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം മലപ്പട്ടം പാലത്തിന്റെ വലത്ത് ഭാഗത്തെ കൈവരിയില്‍ ഇടിച്ച് ഇടത് ഭാഗത്തെ കൈവരിയില്‍ തട്ടി മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാര്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മയ്യില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെളളിയാഴ്ച്ച മലപ്പട്ടം പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
