നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസ്സില്‍ ഇടിച്ച്‌ ഒരാള്‍ക്ക് പരിക്ക്



തിരുവല്ല : മല്ലപ്പള്ളി -തിരുവല്ല റോഡിലെ കടമാന്‍കുളത്ത് നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസ്സില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

കടമാന്‍കുളം ജംഗ്ഷന്‍ സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. മല്ലപ്പള്ളിയില്‍ നിന്നും തിരുവല്ലയിലേക്ക് വന്ന പാര്‍ത്ഥസാരഥി ബസ്സിലേക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രകനായിരുന്ന കടമാന്‍കുളം സ്വദേശിക്കാണ് പരിക്കേറ്റത്. 


ഇടിയുടെ ആഘാതത്തില്‍പിന്നിലേക്ക് വന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കീഴ്വായ്പൂര്‍ പോലീസ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post