ഐഎസ്‌എല്‍ മത്സരം കഴിഞ്ഞ് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു



കൊച്ചി: യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. ഐഎസ്‌എല്‍ മത്സരം കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം.

അങ്കമാലി കറുകുറ്റി അരീക്കലില്‍ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കറുകുറ്റി പൈനാടത്ത് പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. 


മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post