ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ച് ദമ്പതികൾക്കും മകനും പരിക്ക്.



എറണാകുളം  കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളത്തിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ച് തിരുവല്ല സ്വദേശികളായ ദമ്പതികൾക്കും, മകനും പരിക്ക്. പാലുംമൂട്ടിൽ ഷോൺ സാജൻ ഫിലിപ്പിനും, ഭാര്യ ജീൻ സൂസൻ, മകൻ ഒരു വയസുകാരൻ ഡെറിക്ക് എന്നിവർക്കാണ് പരിക്കേത്.

     കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരിൽ ജീൻ സൂസനെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി.

       ഇന്ന് രാവിലെ പത്തു മണിയോടെ എംസി റോഡിൽ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി വലിയ പാലത്തിനു സമീപമായിരുന്നു അപകടം.

      ബാംഗ്ലൂരിൽ നിന്നും നിന്നും തിരുവല്ലയ്ക്കു പോകും വഴിയാണ് അപകടം ഉണ്ടായത്. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട വിവരം അറിഞ്ഞ് കോട്ടയം ഹൈവേ പെട്രോളിംങ് സംഘവും സ്ഥലത്ത് എത്തി. തുടർന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിരികിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്നു എംസി റോഡിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.


Post a Comment

Previous Post Next Post