സ്‌കൂള്‍ കായികോത്സവത്തിനിടെ മരച്ചില്ല ഒടിഞ്ഞുവീണു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്

 


തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് മൂന്നു പേര്‍ക്ക് പരുക്ക്.

രണ്ട് കായിക താരങ്ങള്‍ക്കും പരിശീലകനുമാണ് പരുക്കേറ്റത്. ഇവരില്‍ എറണാകുളം വെങ്ങോല സ്വദേശിനി കെ പി ആബിദയുടെ മുഖത്തേറ്റ പരുക്ക് സാരമുള്ളതാണ്. മൂന്നുപേരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


കാണികള്‍ ഇരിക്കുന്നിടത്തേക്കാണ് മരച്ചില്ല ഒടിഞ്ഞു വീണത്. ഉടന്‍ സംഭവ സ്ഥലത്തെത്തിയ മന്ത്രി വി ശിവന്‍കുട്ടി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റേഡിയത്തിനു ചുറ്റിലുമുള്ള മരങ്ങളിലെ അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

Post a Comment

Previous Post Next Post