ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങി; കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

അഞ്ചുതെങ്ങ് മാമ്ബള്ളി ഓലുവിളാകത്ത് സജന്‍ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 


വെട്ടൂര്‍ റാത്തിക്കല്‍ നിന്നും ഇന്ന് വൈകിട്ട് ആറ് മണിയോടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി.


ഇന്നലെയാണ് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും പ്രതിസന്ധിയായി. 


പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തന്‍തോപ്പില്‍ നിന്ന് കാണാതായത്. മാമ്ബള്ളി സ്വദേശി സജന്‍ ആന്റണി (34) യേയാണ് അഞ്ചുതെങ്ങില്‍ നിന്ന് കാണാതായത്. തുമ്ബയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post