പാലക്കാട് സ്വദേശി പയ്യന്നൂരില്‍ തൂങ്ങിമരിച്ച നിലയില്‍



കണ്ണൂർ  പയ്യന്നൂര്‍: പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഹക്കീമിനെ (45)യാണ് കുട്ടികളുടെ വിനോദത്തിനായി ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ച കളിത്തൊട്ടിലില്‍ തൂങ്ങി മരിച്ചനിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.

കാലിന് ശസ്ത്രക്രിയ കഴിഞ്ഞശേഷം വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്ബാണ് പയ്യന്നൂരിലെ സഹോദരന്മാരുടെ അടുത്തേക്ക് വന്നത്. പയ്യന്നൂരില്‍ നടന്ന സാഹിത്യോത്സവത്തിന്‍റെ ഗാന്ധിപാര്‍ക്കില്‍ നടന്ന സമാപന സമ്മേളനത്തിനുശേഷം പത്തരയോടെ സംഘാടകര്‍ പോയതിനുശേഷമാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് അനുമാനം. ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. സഹോദരങ്ങള്‍: മുജീബ്,സക്കീര്‍ ഹുസൈന്‍, ശിഹാബുദ്ദീന്‍, മുഹമ്മദ് നസീര്‍.

Post a Comment

Previous Post Next Post