കുമളിയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം.

 


ഇടുക്കി   കുമളി  ഏലത്തോട്ടത്തിലെ

ഏണി വൈദ്യുത ലൈനിൽ തട്ടി

രണ്ടുപേർ മരണപ്പെട്ടു. കുമളി

മുരുക്കടിയിലാണ് അപകടമുണ്ടായത്.

അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ

ശിവദാസ് സുഭാഷ് എന്നിവരാണ്

മരണപ്പെട്ടത്. ഇന്ന് രാവിലെ 10

മണിയോടുകൂടിയാണ് അപകടം

ഉണ്ടായത്. ഏലത്തോട്ടത്തിലെ

ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു

ഇരുവരും.  ജോലിക്കിടെ  സമീപത്തെ കുളം

വൃത്തിയാക്കുന്നതിനായി ഇരുമ്പ് ഏണിയുമായി പോകുന്നതിനിടെ

വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു 

തൊഴിലാളികൾ ചേർന്ന് ഇവരെ

ആശുപത്രിയിൽ എത്തിച്ചെങ്കിലും 

ജീവൻ രക്ഷിക്കാനായില്ല

. കുമളിയിലെ

സ്വകാര്യ ആശുപത്രിയിൽ

സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ്

നടപടികൾ പൂർത്തിയാക്കി

പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

Post a Comment

Previous Post Next Post