കോഴിക്കോട് കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരി പൂക്കാട് ആംബുലൻസും കാറും കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം. കനിവ് 108 ആംബുലൻസും ഹോണ്ട സിറ്റി കാറുമാണ് കൂട്ടിയിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന കൊയിലാണ്ടിയിൽ നിന്നും
സ്ഥലത്തെത്തുമ്പോഴേക്കും അപകടത്തിൽ പെട്ടയാത്രികരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപകടത്തിൽ പെട്ടവരെ കുറിച്ച് കൂടുതൽ
വിവരങ്ങൾ കിട്ടിയിട്ടില്ല.
