ഇടുക്കി കുമളി :മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് വൈദ്യുത പോസ്റ്റിലെ വഴിവിളക്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേൽറ്റ് തൊഴിലാളി മരിച്ചു . വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിയോടുകൂടെ ആയിരുന്നു അപകടമുണ്ടായത്. മ്ലാമല മാളിയേക്കൽ സാലിമോൻ മാത്യു (45) ആണ് മരിച്ചത്. വണ്ടിപ്പെരിയാർ കറുപ്പുപാലം കൊക്കക്കാടിനു സമീപമാണ് അപകടമുണ്ടായത്.
ഷോക്കേറ്റു വീണ സാലിമോനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുറ്റപണികൾ നടത്താൻ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്റെ തൊഴിലാളിയാണ് മരിച്ച സാലിമോൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജിൻസിയാണ് ഭാര്യ. മക്കൾ സാജൻ, മരിയ, ക്രിസ്റ്റി. വണ്ടിപ്പെരിയാർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
