തിരുവല്ല മല്ലപ്പള്ളി - റാന്നി റോഡിലെ മല്ലപ്പള്ളി അംബിപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ആറടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.
മല്ലപ്പള്ളിയില്‍ നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന വിജയലക്ഷ്മി എന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ വലതുഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ നിസാര പരിക്കേറ്റ പേരെയും മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണമെന്ന് കീഴ്വായ്പൂര്‍ പൊലീസ് പറഞ്ഞു.
