മലപ്പുറം നിലമ്ബൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. വഴിക്കടവ് റെയ്ഞ്ച് ഉള്‍വനത്തിലെ പുഞ്ചക്കൊല്ലി കോളനിയിലെ പോക്കര്‍ മാതന്‍റെ മകന്‍ സുരേഷി(32)നാണ് പരിക്കേറ്റത്.
ഇയാളുടെ കൈകാലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കോളനിക്കടുത്ത കാന്തപ്പുഴക്ക് സമീപം ചപ്പാത്തി വനമേഖലയില്‍ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. പുഴയില്‍ മീന്‍പിടിക്കാന്‍ പോയ കൂട്ടുകാരുടെ അടുത്തേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ സുരേഷിനെ വനം വകുപ്പ് നിലമ്ബൂര്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
