കാസര്‍കോട്:കാഞ്ഞങ്ങാട് ഇന്നലെ രാവിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന്‍ (25) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് കുശവന്‍കുന്നിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹരി നാരായണന്‍ മരണപ്പെട്ടത്. പുതിയകോട്ട മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
