പുഴയിൽ കുളിക്കുന്നതിനിടെ കാണാതായയാൾ മരിച്ച നിലയിൽ



അടിമാലി: എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കുന്നതിനിടെ കാണാതായ പോത്തുപാറ പുലരിപ്പാറയില്‍ ജിജി(45)യുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഫോഴ്സ് സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ 11 ന് മൃതദേഹം കണ്ടെത്തിയത്.


ബുധനാഴ്ച വൈകീട്ട് 4 നാണ് ജിജിയും രണ്ടുസുഹൃത്തുക്കളും എല്ലക്കല്‍ പാലത്തിന് സമീപം. പുഴയിൽ

കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ

ജിജി കയത്തിൽ പെടുകയായിരുന്നു.

രാജാക്കാട് പൊലീസും ഫയർ

ഫോഴ്സും നാട്ടുകാരുടെ

സഹായത്തോടെ ബുധനാഴ്ച വൈകീട്ട്

ആറര വരെ തിരച്ചിൽ നടത്തിയെങ്കിലും

ജിജിയെ കണ്ടെത്താനായില്ല. തുടർന്ന്

വ്യാഴാഴ്ച രാവിലെ തിരച്ചിൽ

പുനരാരംഭിക്കുകയായിരുന്നു.

ജിജിയുടെ മൃതദേഹം അടിമാലി

താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ സ്മിത. മക്കൾ. മിത്ര, ചൈത്ര.

മരുമകൻ. ആൽബർട്ട്.

Post a Comment

Previous Post Next Post