അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു; സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

 


കോഴിക്കോട്; വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലാഴി പാല്‍ക്കമ്ബനിക്ക് സമീപം പത്മാലയത്തില്‍ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്.

അമിതവേഗതയില്‍ എത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.


ഉച്ചയോടെ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കള്‍: നിവേദ്യ (11), നീരവ് (5).

Post a Comment

Previous Post Next Post