കാസര്‍കോട് ഉദുമ: പേപ്പര്‍ റോളുമായി വരുകയായിരുന്ന ലോറി കളനാട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ലോറിയിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. തമിഴ്നാട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പേപ്പര്‍ പ്രിന്റ് റോളുമായി വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
മേല്‍പാലത്തിന്റെ സുരക്ഷ മതില്‍ തകര്‍ന്ന് പേപ്പര്‍ റോളുകള്‍ റെയില്‍ പാളത്തിന് സമീപത്ത് വീണു. ലോറി താഴെ വീഴാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. പരിക്കേറ്റവരെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
