തിരുവനന്തപുരം രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്താായാണ് രണ്ടു പുരുഷന്‍മാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചുവേളിക്ക് അടുത്ത് നാല്‍പ്പത് വരി പാലത്തിന് സമീപത്തായാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റെയില്‍വേ പാളത്തില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ തിരുവനന്തപുരം-കൊല്ലം അപ്പ് റെയില്‍വേ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് തുമ്ബ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി.
മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദഹേം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
