ഇടുക്കി വണ്ടിപ്പെരിയാർ വാളാടിക്ക്
സമീപമുണ്ടായ വാഹനാപകടത്തിൽ
ഒരാൾ മരണപ്പെട്ടു. ചോറ്റുപാറ പുത്തൻ
വീട്ടില വിഷ്ണു (19) ആണ് മരിച്ചത്. ഇന്ന്
രാവിലെ 10 മണിയോടുകൂടിയാണ്
അപകടം ഉണ്ടായത്. ആനവിലാസം
ഓടമേട്ടിൽ നിന്നും ചോറ്റുപാറയിലേക്ക്
വണ്ടിപ്പെരിയാർ വാളാടി വാഗമറ്റം വഴി
വരുന്നതിനിടയിലാണ് വാഹനം
അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ 3
പേർ ആയിരുന്നു ഉണ്ടായിരുന്നത്.
വാഹനം മരണപ്പെട്ട വിഷ്ണുവാണ്
ഒടിച്ചിരുന്നത്.
ഡ്രൈവർ മാറിക്കയറുന്നതിനായി
വാഹനം റോഡ് അരികിൽ ചേർത്ത്
നിർത്തിയശേഷം
ഡ്രൈവർ മാറിക്കയറുന്നതിനിടെ
മറിയുകയായിരുന്നു. റോഡ് അരികിൽ
നിന്നും തലകുത്തനെ മറിഞ്ഞ വാഹനം
25 അടിയോളം താഴ്ചയുള്ള
തേയിലക്കാട്ടിലേക്ക്
പതിക്കുകയായിരുന്നു. വിഷ്ണുവിന്റെ
തലയ്ക്കേറ്റ ഗുരുതര പരിക്കാണ്
മരണകാരണം. വണ്ടിപ്പെരിയാർ
പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ
എത്തിച്ച് ചികിത്സ നൽകിയ
ശേഷം വിഷ്ണുവിനെ കട്ടപ്പനയിലെ
സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ
മരണപ്പെടുകയായിരുന്നു.
