കണ്ണൂർ പാനൂരിനടുത്ത് വള്ളങ്ങാട് നേതാജി വായനശാലക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ഇരിട്ടിയില്‍നിന്ന് പേരാമ്ബ്രയിലേക്ക് പോവുകയായിരുന്ന ലോറിയും കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പൊവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്
.പരിക്കേറ്റ കാര്‍ യാത്രക്കാരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്ഓമശ്ശേരി സ്വദേശികളായ മിർഷാദ് യാഷിക്ക് എന്നിവർക്കാണ് പരിക്ക് കണ്ണൂർ എയർപോർട്ടിൽ നിന്നും യാത്രക്കാരെ സ്വീകരിക്കാൻ പോകുന്നതിനിടെ ഇന്നലെ പുലർച്ചെ ആണ് അപകടം
