കണ്ണൂരിൽ വയോധികൻ ശരീരത്തിൽ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു



വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു. പെരിന്തട്ട പുറക്കുന്നിലെ പോത്തേര ചന്തുകുട്ടിനമ്പ്യാരാണ്(75) മരിച്ചത്. ഇന്ന് പലര്‍ച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിങ്ങോം അ്ഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുറിയിലെ കട്ടില്‍ ഉള്‍പ്പെടെ കത്തിയ നിലയിലാണ്. മദ്യം ഒഴിച്ചാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.


Post a Comment

Previous Post Next Post