തിരുവനന്തപുരം പേരൂര്‍ക്കട: ആറ്റില്‍ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറെ കാണാതായി. വെള്ളനാട് ഉറിയാക്കോട് സ്വദേശി ഷിബുരാജി (38) നെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 4.30-ന് കരമനയാര്‍ ഒഴുകുന്ന കുലശേഖരത്തെ കാവടിക്കടവിലാണ് സംഭവം. ഷിബുരാജ് ഉള്‍പ്പെടെ ആറ് ഓട്ടോ ഡ്രൈവര്‍മാരാണ് കടവിന് സമീപം ഓട്ടോറിക്ഷകളിലായി എത്തിയത്. ഇതിനിടെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ഷിബുരാജ് നിലതെറ്റി വെള്ളത്തിലേക്കു വീഴുകയായിരുന്നു.
തുടര്‍ന്ന്, സുഹൃത്തുക്കള്‍ വിവരം വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ അറിയിച്ചു. എസ്‌ഐ ജയപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സമയം വൈകിയതിനാല്‍ ഫയര്‍ഫോഴ്സിന് തെരച്ചില്‍ നടത്താനായില്ല. തിരുവനന്തപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ ഇന്ന് തെരച്ചില്‍ ആരംഭിച്ചു.
