റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു



 കോട്ടയം കുറിച്ചി : റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാർ ഇടിച്ചു മരിച്ചു. കോട്ടയം കുറിച്ചി എസ്. പുരം നെടുംപറമ്പിൽ റെജി (58) ആണ് മരിച്ചത്. 

        കുറിച്ചി മന്ദിരം കവല സ്റ്റാൻഡിലെ കാർ ഡ്രൈവറായിരുന്നു. ഇന്നലെ വൈകുന്നേരം നാലിന് മന്ദിരം കവലയിലായിരുന്നു അപകടം. റോഡിലെ കുഴി, കല്ലും മണ്ണുമിട്ട് മൂടുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു വീ ഴ്ത്തുകയായിരുന്നു. മറ്റു ഡ്രൈവർമാർ ചേർന്ന് റെജിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post