ഇടുക്കി പെരുവന്താനത്ത് നിയന്ത്രണംവിട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്.ഇടുക്കി കൊടികുത്തിക്കു സമീപം

വിനോദ സഞ്ചരികൾ സഞ്ചരിച്ച

വാഹനം കൊക്കയിലേക്ക്  മറിഞ്ഞു.

അപകടത്തിൽ ഡ്രൈവർ അടക്കം 22

പേർക്ക് പരിക്കേറ്റു. സാരമായി

പരിക്കേറ്റ എട്ടു പേരെ കോട്ടയം

മെഡിക്കൽ കോളജിലേക്ക് മാറ്റി.

ബാക്കിയുള്ളവരെ മുണ്ടക്കയത്തെ

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരുടേയും നില ഗുരുതരമല്ല.

അൻപത് അടിയോളം താഴ്ചയുള്ള

കൊക്കയിലേക്കാണ് വാഹനം

മറിഞ്ഞതെങ്കിലും ഒരു തെങ്ങിൽ തട്ടി

നിന്നതിനാലാണ് വലിയ ദുരന്തം

ഒഴിവായത്. കേരളത്തിൽ

സന്ദർശനത്തിന് എത്തിയ മുംബൈ,

താനെ സ്വദേശികളുമായി വന്ന

വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തേക്കടിയിൽ നിന്നും

കൊടിക്കുത്തിമലയിലേക്ക്

പോകുകയായിരുന്നു ഇവർ.


Post a Comment

Previous Post Next Post