കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദ്ദേഹം കണ്ടെത്തി.



തൃശ്ശൂർ   കുന്നംകുളം: തെക്കൻ ചിറ്റഞ്ഞൂരിൽ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദ്ദേഹം കണ്ടെത്തി.

ഇന്ന് രാവിലെ സമീപവാസികളാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. 55 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാ സേന മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തു.

മൃതദേഹം കുന്നംകുളം താലൂക് ആശുപത്രിയിൽ എത്തിച്ചു.

Post a Comment

Previous Post Next Post