ആഭ്യന്തര സെക്രടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ട് 7 പേര്‍ക്ക് പരുക്ക്കൊല്ലം: () ആഭ്യന്തര സെക്രടറി ഡോക്ടര്‍ വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗികവാഹനം അപകടത്തില്‍പെട്ടു.

ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആഭ്യന്തര സെക്രടറി കൊച്ചിയില്‍ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. 


ആഭ്യന്തര സെക്രടറി വി വേണു, ഭാര്യ ശാരദ, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവല്ല പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post