ചോരക്കുഴിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാരി മരിച്ചു


 എറണാകുളം കൂത്താട്ടുകുളം: ചോരക്കുഴിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരി മരിച്ചു. തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യന്‍ (64) ആണ് മരിച്ചത്.

ആലീസിന്‍റെ ഭര്‍ത്താവ് കുര്യന്‍ ഓടിച്ചിരുന്ന കാറാണ് ഇന്നലെ ഉച്ചയ്ക്ക് 1.45ന് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം ഭാഗത്തുനിന്നു കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാര്‍ ചോരക്കുഴി വി.റ്റി.ജെയ്ക്ക് സമീപം കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. 


ആ കാറില്‍ ഉണ്ടായിരുന്ന വില്ലൂന്നി സ്വദേശികളായ തോപ്പില്‍ അജോ ചെറിയാന്‍ (40), ഭാര്യ സുനി (35) എന്നിവര്‍ക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആലീസിന്‍റെ ഭര്‍ത്താവ് കുര്യന്‍ (70) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ടവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്ന കുര്യന്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് എത്തി അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളും റോഡില്‍നിന്നു നീക്കം ചെയ്തു. മരിച്ച ആലീസ് കുര്യന്‍ കൂത്താട്ടുകുളത്തെ സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു.

Post a Comment

Previous Post Next Post