സൗദിയിലെ അല്‍കോബാറില്‍ നിന്നും ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം വര്‍ക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡില്‍ അല്‍ഖാസറയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. പരുക്കേറ്റവര്‍ തൊട്ടടുത്തുള്ള അല്‍ഖാസറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
