മലപ്പുറം വള്ളിക്കുന്ന് രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടിക പരിസരത്തു റെയിൽവേ ട്രാക്കിൽ ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല വെള്ള കള്ളി മുണ്ടും ബ്രൗൺ കളർ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത് . പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ റഫി. നൗഫൽ. മുനീർ ഗഫൂർ. ബാബു എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് രാവിലെ 7:30ഓടെ ആണ് സംഭവം
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
29/01/2023 9:00am
