എറണാകുളം കാലടി കാഞ്ഞൂരില്‍ തമിഴ്നാട് സ്വദേശി ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മഹേഷ് കുമാറാണ് ഭാര്യ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴിനും ഒന്‍പതിനും ഇടയിലായിരുന്നു കൊലപാതകം. സ്വകാര്യ വ്യക്തിയുടെ ജാതി തോട്ടത്തില്‍ വച്ച് തുണി മുഖത്തമര്‍ത്തിയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇതിന് ശേഷം ഭാര്യയെ കാണ്‍മാനില്ലെന്ന് പറഞ്ഞ് ഇയാള്‍ കാലടി പോലീസ് സ്റ്റേഷനിലെത്തി. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍.
