ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു



 ആലപ്പുഴ  അമ്പലപ്പുഴ : മത്സ്യ ബന്ധന തൊഴിലാളികളെ ഇറക്കിയ ശേഷം തിരികെ മടങ്ങിയ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുന്ന പ്ര വടക്ക് പഞ്ചായത്ത് പറവൂർ പനയ്ക്കൽ സേവ്യറിന്റെ മകൻ ടോണി (ലൂക്കാ 32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെ തീരദേശ റോഡിൽ പറവൂർ ഗലീലിയക്കു സമീപമായിരുന്ന് അപകടം. ചാകര തീരമായ പായൽ കുളങ്ങരയിൽ വള്ളത്തിലെ തൊഴിലാളികളെ വിട്ടതിനു ശേഷം മടങ്ങുമ്പോൾ നീയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഈ സമയം റോഡിൽ ആരും ഇല്ലായിരുന്നു. പിന്നീട് ഇതുവഴി വന്നവരാണ് മറിഞ്ഞ ഓട്ടോ റിക്ഷക്കു താഴെ ഡ്രൈവറെ കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോളിയാണ് മാതാവ്.ഭാര്യ: വിനീത .മകൾ: ഫാബിത.

Post a Comment

Previous Post Next Post