സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് പിക്കപ്പ്‌വാന്‍ പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരിക്ക്തൃശ്ശൂർ   തളിക്കുളം: സ്കൂള്‍ വിട്ട് വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

തളിക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ തളിക്കുളം പോക്കാക്കില്ലത്ത് വീട്ടില്‍ റഷീദ് മകള്‍ റെമിസ (17), മുറ്റിച്ചൂര്‍ ചെന്പോലപ്പുറത്ത് വീട്ടില്‍ സുധീര്‍ മകള്‍ ശ്രദ്ധ (17), നാട്ടിക ബീച്ച്‌ ഉണ്ണിയാരംപുരക്കല്‍ മുരളി രാജ് മകന്‍ ശ്രീഹരി(17), തളിക്കളം എരണേഴത്ത് കുമാര്‍ മകന്‍ നിവേദ്കുമാര്‍ (17), തളിക്കുളം എരണേഴത്ത് ഗിരീഷ് മകള്‍ അഞ്ജന (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


ഇന്നലെ വൈകീട്ട് 4.45 യോടെ ദേശീയ പാതയില്‍ തളിക്കുളം ആശാരി അന്പലത്തിനു സമീപത്ത് വച്ചാണ് അപകടം. ഇവരെ തളിക്കുളം ആംബുലന്‍സ്, ആക്‌ട്സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂര്‍ അശ്വനി, വെസ്റ്റ് ഫോര്‍ട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.Post a Comment

Previous Post Next Post